ആറ്റിങ്ങല്‍: കോരാണി ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് അഞ്ച് ടാബുകളും ഒരു പ്രൊജക്ടറും മോഷ്ടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ഓഫീസ് മുറിയുടെ ജനാലച്ചില്ലുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. ക്ലാസ്മുറികളിലെയും സ്റ്റാഫ് മുറിയിലെയും മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി മോഷ്ടാക്കള്‍ ഇതിനുള്ളിലും ഇറങ്ങിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ സ്‌കൂളധികൃതര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ ആറ്റിങ്ങല്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി സ്‌കൂളും പരിസരവും പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂളധികൃതര്‍ നടത്തിയ വിശദപരിശോധനയിലാണ് ടാബുകളും പ്രൊജക്ടറും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.


















