വീട്ടിലെ എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

Nov 30, 2025

കാസർകോട്: വീട്ടുമുറ്റത്ത്‌ അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു. ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു. വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ ജോലിക്കാരൻ പുറത്തുപോയ സമയത്താണ് മൂന്ന് നാടോടി സ്ത്രീകൾ വീട്ടിലെത്തുന്നത്. ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവർ വീട്ടുപരിസരം അരിച്ചുപെറുക്കി. നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു. പുതിയ സ്‌പിളിറ്റ് എസി വാങ്ങിയപ്പോൾ പഴയത് ഊരിവെച്ചതാണ് സ്ത്രീകൾ കടത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ എസി കളനാട്ട് പാഴ്വസ്തുക്കൾ വാങ്ങുന്ന കടയിൽ 5200 രൂപക്ക് വിറ്റതായി മനസ്സിലായി. നാടോടി സ്ത്രീകളെയും, വിൽപ്പന നടത്തിയ എസിയും കണ്ടെടുത്തു. പ്രവാസി പരാതി നൽകാതിരുന്നതിനാൽ, നാടോടി സ്ത്രീകളെ പൊലീസ് താക്കീത് നൽകി വിട്ടയച്ചു.

cake tower new
LATEST NEWS
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ഡാലസ്: ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന....

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു...