ആറ്റിങ്ങലിൽ വീട് കുത്തിത്തുടർന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

Nov 4, 2023

seena

വീട് കുത്തിത്തുടർന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ മാമത്തുള്ള നിജാമിന്റെ വീടിന്റെ മുൻവശം വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷണം ചെയ്തെടുത്ത പ്രതികളായ അരുവിക്കര സ്വദേശി 55 വയസ്സുള്ള മണികണ്ഠൻ, വർക്കല മുണ്ടയിൽ വലിയ ഞെട്ടറ വീട്ടിൽ വാടകയ്ക്ക് താമസം 34 വയസ്സുള്ള വിഷ്ണു വിക്രമൻ എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പോലീസ് ആണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത് .

പ്രതികൾ വില്പന നടത്തിയതും പണയം വെച്ചതുമായ മോഷണ മുതലുകൾ കണ്ടെടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ മണികണ്ഠൻ പാങ്ങോട്, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിലെ കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS
‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന...