ആറ്റിങ്ങൽ: കോരാണിയിൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം. കോരാണി അംബേദ്കർ മെമ്മോറിയൽ സ്കൂളി്ന് സമീപം സുനിൽകുമാറിന്റെ വീട്ടിൽ ആണ് കവർച്ച ശ്രമം ഉണ്ടായത്. ആളില്ലാതിരുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച ശ്രമം നടന്നത്. വാതിലുകളെല്ലാം കുത്തിപ്പൊളിച്ച് അകത്ത് കയറിയ മോഷ്ട്ടാക്കൾക്ക് ഒന്നും കൊണ്ടുപോകാനായില്ല. സ്വർണ്ണവും പണവും മാത്രം ലക്ഷ്യമിട്ട് വന്നവരാണ് മോഷ്ടാക്കൾ എന്ന് സംശയിക്കുന്നു. റാന്നിയിലെ അസിസ്റ്റൻറ് കൃഷി ഓഫീസറാണ് സുനിൽകുമാർ. ഇദ്ദേഹത്തിൻ്റെ പരാതിയെ തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 25000 രൂപയുടെ നഷ്ടം വരുമെന്ന് പോലീസ് പറഞ്ഞു.
അഡ്വക്കേറ്റ് കെ രാജപ്പൻ നായർ അനുസ്മരണം നടത്തി
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന അഡ്വക്കേറ്റ് കെ രാജപ്പൻ നായരുടെ...


















