സിപിഎം നേതാവ് ഐ പി ബിനു റൗഡി ലിസ്റ്റിൽ

Nov 17, 2026

തിരുവനന്തപുരം: സിപിഎം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. സമരക്കേസുകൾക്കും ജാമ്യമില്ലാ കേസുകൾക്കും പുറമെ നാല് ക്രിമിനൽ കേസുകളിൽ കൂടി പ്രതിയായ സാഹചര്യത്തിലാണ് വഞ്ചിയൂർ പൊലീസിന്റെ നടപടി. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലും ബിനു പ്രതിയാണ്.

വീട്ടിലെത്തിയാണ് പൊലീസ് നടപടി സംബന്ധിച്ച വിവരം അറിയിച്ചതെന്ന് ഐ.പി. ബിനു സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. പേട്ടയിലെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രധാന പ്രതികളിലൊരാളാണ് ബിനു. ഈ കേസിൽ തന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷ കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് ബിനുവിന്റെ ആരോപണം.

താൻ ഒരു തരത്തിലുള്ള ക്രിമിനൽ പ്രവൃത്തിയിലും ഏർപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ കേസുകളിൽ മാത്രം പ്രതിയായ തന്നെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഭരണകൂട പ്രതികാരമാണെന്നും ബിനു പറഞ്ഞു. ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് നടപടിയെന്നും ആർഎസ്എസ് പോലുള്ള സംഘടനകളെ പ്രീതിപ്പെടുത്താനാണ് നീക്കമെന്നും നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ബിനു വ്യക്തമാക്കി.

LATEST NEWS
ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ വാരാഘോഷവും സെമിനാറും സംഘടിപ്പിക്കുന്നു

ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ വാരാഘോഷവും സെമിനാറും സംഘടിപ്പിക്കുന്നു

ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ വാരാഘോഷവും സെമിനാറും ഘോഷയാത്രയും...

‘ഇനി പായസം കൂട്ടി ഊണ് കഴിക്കാം’, ശബരിമല സന്നിധാനത്ത് കേരള സദ്യ വിളമ്പി തുടങ്ങി; ഉപ്പുമാവ് ഒഴിവാക്കി

‘ഇനി പായസം കൂട്ടി ഊണ് കഴിക്കാം’, ശബരിമല സന്നിധാനത്ത് കേരള സദ്യ വിളമ്പി തുടങ്ങി; ഉപ്പുമാവ് ഒഴിവാക്കി

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ ഇന്നുമുതല്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്നത്...