ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ വാരാഘോഷവും സെമിനാറും ഘോഷയാത്രയും സംഘടിപ്പിക്കുന്നു. നാളെ (നവംബർ 18- ബുധനാഴ്ച) രാവിലെ 9. 30 മുതൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ആണ് പരിപാടി നടക്കുന്നത്.
ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിക്കും. ഒ എസ് അംബിക അധ്യക്ഷയാകും. അഡ്വക്കേറ്റ് ഷാജഹാൻ, കോലിയക്കോട് എൻ കൃഷ്ണൻ നായർ, തിരുവനന്തപുരം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കുമാരി ബിന്ദു ഐ പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി പ്രിയദർശിനി, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ്, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹെമചന്ദ്രൻ, ശ്രീജ, സുദർശനൻ തുടങ്ങിയവർ പങ്കെടുക്കും. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്ന പ്രസംഗം, പ്രബന്ധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നൽകും.



















