മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

Dec 30, 2022

seena

പത്തനംതിട്ട: മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക് താക്കോലും ഭസ്മവും നൽകും. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതിനുശേഷം ഭക്തർക്ക് പതിനെട്ടാംപടി കയറാം. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നുമണിക്ക് നിർമാല്യത്തിനു ശേഷം തുടങ്ങും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 11നാണ് എരുമേലി പേട്ട തുള്ളൽ. തിരുവാഭരണ ഘോഷയാത്ര 12-ാം തിയതി പന്തളത്ത് നിന്ന് തുടങ്ങും. ജനുവരി 20ന് രാവിലെ ഏഴുമണിക്ക് നട അടയ്ക്കും.

cake tower new
LATEST NEWS
വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വന്‍ താരനിരയുമായെത്തുന്ന പുതിയ മോഹന്‍ലാല്‍ ചിത്രമാണ് ഓപ്പറേഷന്‍ ഗംഗ. കാത്തിരിപ്പുകള്‍ക്കൊടുവില്‍...

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ന്യൂയോര്‍ക്ക്: പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ...