വർക്കല: ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് അംഗം സഹജാനന്ദ സ്വാമി (88) സമാധിയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ശിവഗിരി മിഷൻ ആശുപത്രിയിൽ ചിൽകിത്സയിൽ കഴിയവേ ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് സമാധിയായത്. കോഴിക്കോട് സ്വദേശിയായ സ്വാമി സഹജാനന്ദ സന്യാസ ദീക്ഷ സ്വീകരിച്ചു 45 വർഷത്തോളമായി.

ശിവഗിരിയിലെ അവസാനത്തെ മഠാധിപതി ശങ്കരനന്ദ സ്വാമികളുടെ ശിക്ഷത്വം സ്വീകരിച്ച് ത്യാഗിയായി ദീർഘകാലം ശിവഗിരി മഠത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആലുവ അദ്വൈതാശ്രമം, എറണാകുളം ശങ്കരാനന്ദ ആശ്രമം, കർണാടകയിലെ ശാന്തനന്ദാശ്രമം എന്നിവിടങ്ങളിൽ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. ഭൗതിക ശരീരം ശിവഗിരിയിൽ പൊതുദർശന ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിയോടെ ശിവഗിരി സമാധി പറമ്പിൽ ആവും സമാധി ഇരുത്തുക.


















