സമ്മരാഗ്നി.. ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബരജാഥ

Feb 24, 2024

ആറ്റിങ്ങൽ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നി ഈ മാസം 27 നു ആറ്റിങ്ങൽ എത്തിച്ചേരുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരാഗ്നി വിളംബരജാഥ നടത്തി.

ആറ്റിങ്ങൽ റ്റി. ബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് വഴി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ ബിഷ്ണു വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ് മാർ, കോൺഗ്രസ് ജനപ്രതിനിധികൾ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ , തുടങ്ങി ഇരുന്നൂറോളം പ്രവർത്തകർ വിളംബര ജാഥയിൽപങ്കെടുത്തു.

LATEST NEWS