കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

Oct 30, 2026

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് സം​ഗീത് പ്രതാപ്. ‘പ്രേമലു’ എന്ന ചിത്രത്തിൽ അമൽ ഡേവിസ് ആയെത്തിയാണ് സം​ഗീത് മലയാളികളുടെ ഹൃദയം കീഴടക്കിയത്. അഭിനയത്തിലും എഡിറ്റിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സം​ഗീത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

വ്യക്തിജീവിതത്തിലും വളരെ സന്തോഷകരമായ ഘട്ടത്തിലാണ് സം​ഗീതിപ്പോൾ. തങ്ങളും ആദ്യത്തെ കൺമണിയെ വരവേല്ക്കാനുള്ള തയ്യാറെടുപ്പിലാണ് സം​ഗീതും ഭാര്യ ആൻസിയും. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പം വൈകാരികമായ ഒരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ് സം​ഗീതിപ്പോൾ. “കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു, തിയറ്റർ ഒരുങ്ങിക്കഴിഞ്ഞു,

ഏറ്റവും പ്രിയപ്പെട്ട താരം വളരെ വേഗം തന്നെ പ്രീമിയറിലേക്ക് എത്തുന്നു. ഞങ്ങളുടെ ഏറ്റവും വലിയ കഥയ്ക്ക് പിന്നിൽ ലോകത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയുണ്ട്, നീ എന്താണോ, ഞങ്ങൾക്ക് നീ എന്തൊക്കെ നൽകിയോ – അതിനെല്ലാം നന്ദി”.- എന്നാണ് സംഗീത് കുറിച്ചത്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് സം​ഗീതിനും ആൻസിക്കും ആശംസകൾ നേരുന്നത്. നടൻമാരായ നസ്‌ലിൻ, മാത്യു തോമസ്, രാജേഷ് മാധവൻ തുടങ്ങി നിരവധി താരങ്ങളും ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആണ് സം​ഗീത് അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മമിത ബൈജുവിനൊപ്പമുള്ള ‘ഹലോ ഡിയർ’ ആണ് സം​ഗീതിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

LATEST NEWS
വക്കത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി പേർ ആശുപത്രിയിൽ, ആരുടെയും നില ഗുരുതരമല്ലെന്ന് റിപ്പോർട്ട്

വക്കത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി പേർ ആശുപത്രിയിൽ, ആരുടെയും നില ഗുരുതരമല്ലെന്ന് റിപ്പോർട്ട്

വക്കം: വക്കത്ത് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. വക്കം...

‘പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല’

‘പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല’

തിരുവനന്തപുരം: മദ്യപിക്കാന്‍ ബാറില്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന തരത്തില്‍ വന്ന...