ജില്ലാ മദ്രസാ സർഗവസന്തം 23ന്

Dec 20, 2023

seena

തിരുവനന്തപുരം: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള മദ്രസകളിലെ വിദ്യാർത്ഥികളുടെ ജില്ലാതല സർഗമേള ‘സർഗവസന്തം 2023’ എന്ന പേരിൽ ഡിസംബർ 23ന് ആറ്റിങ്ങലിൽ നടക്കും.

ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽഹിന്ദ് ക്യാമ്പസ്സിൽ നടക്കുന്ന പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ മൂന്നൂറോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ‘സർഗവസന്തം 2023’ ഉദ്ഘാടനം ചെയ്യും. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനാകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

മദ്രസാ തലങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ കോംപ്ലക്സ് (ഉപജില്ല) തലങ്ങളിൽ മത്സരിച്ചാണ് ജില്ലാ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. കിഡ്സ്‌, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ ജനുവരി 13,14 തീയതികളിൽ മലപ്പുറം തിരൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കും.

cake tower new
LATEST NEWS
വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും...

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും...