‌വാക്കേറ്റവും കയ്യാങ്കളിയും; വൈദ്യുതി പുന:സ്ഥാപിച്ചത് മൂന്നര മണിക്കൂറിന് ശേഷം: അന്വേഷണത്തിന് ഉത്തരവിട്ടു

Sep 30, 2024

seena

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ നീണ്ട മൂന്നര മണിക്കൂറിന് ശേഷം വൈദ്യുതി പുന:സ്ഥാപിച്ചു. വൈദ്യുതി മുടങ്ങിയതോടെ രോ​ഗികളുടെ കൂട്ടിരിപ്പുകാരും പൊലീസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് എസ്എടി അധികൃതരുടെ വാദം.

സപ്ലൈ തകരാർ കൊണ്ടല്ല വൈദ്യുതി മുടങ്ങിയതെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തു നിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുന:സ്ഥാപിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.

എസ്എടി ആശുപത്രിയിൽ ആരോ​ഗ്യമന്ത്രി സന്ദർശനം നടത്തുകയും ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സമ​ഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. ആരോ​ഗ്യ വകുപ്പ് റിപ്പോർട്ട് നൽകണം. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

cake tower new
LATEST NEWS
20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

ന്യൂഡല്‍ഹി: ഭക്ഷോല്‍പ്പന്ന മേഖലയില്‍ കളംപിടിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാല്‍ വിപണി പിടിക്കാനുള്ള...

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഡല്‍ഹി: ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്നുള്ള കോള്‍ കണ്ട് ഇത് ആരുടേതാണ് എന്ന കണ്‍ഫ്യൂഷന്‍ ഇനി വേണ്ട....