സി.പി ഐ എം നേതൃത്വത്തിൽ നടന്നുവരുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ഇന്ന് കരവാരം പഞ്ചായത്തിൽ 37-ാം ബൂത്തിൽ – നെല്ലികുന്ന് കോളനിയിൽ ഭവന സന്ദർശന പരിപാടിക്ക് ജില്ലാ കമ്മറ്റി അംഗം അഡ്വ. ബി സത്യൻ നേതൃത്വം നൽകി. ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ എസ്, എം റെഫീക്ക്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻൻ്റ് എസ്, സുരേഷ്കുമാർ, ബ്രാഞ്ച് സെക്രട്ടറി, ആർ, സിദ്ധാർദ്ധൻ എന്നിവർ പങ്കെടുത്തു. പാറ കോറികൾ പ്രവർത്തിക്കുന്ന നെല്ലികുന്ന് ഭാഗത്തെ ജനങ്ങൾക്ക്, വെള്ളവും, റോഡും ,വൈദ്യുതിയും, ഭവന പദ്ധതിയിൽപ്പെടുത്തി വീടും നിർമ്മിച്ച് നൽകാനായെന്നും ക്ഷേമ പെൻഷനുകൾ കൃത്യമായി കിട്ടുന്നുവെന്നും സർക്കാരിൻ്റെ ഇടപെടൽ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത് എന്നും നാട്ടുകാർ പറഞ്ഞു.

എന്നാൽ നിലവിലെ ഗ്രാമപഞ്ചാത്ത് ഭരണസമിതിയുടെ തമ്മിലടിയും, കെടുകാര്യസ്ഥതയും സർക്കാർ പാവപ്പെട്ടവർക്ക് നൽകുന്ന പല ആനുകൂല്യങ്ങളും നൽകുന്നില്ല എന്ന പരാതിയും നാട്ടുകാർ പറഞ്ഞു, തദ്ദെശ ഭരണ സമിതിയുടെ വീഴ്ചകൾ അവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി അഡ്വ ബി.സത്യൻ.

















