ആറ്റിങ്ങൽ: കണ്ണൂർ, കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ട “ചെങ്കൽ ചൂളയിലെ എൻ്റെ ജീവിതം” എന്ന ആത്മകഥയുടെ രചയിതാവും തിരുവനന്തപുരം നഗരസഭയിലെ ഹരിത സേന അംഗവുമായ ധനൂജകുമാരിയെ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ബി.സത്യൻ സംഘടനയുടെ സ്നേഹോപഹാരവും പൊന്നാടയും നൽകി.
കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ബിന്ദു ലാൽ തോന്നയ്ക്കൽ, ജില്ലാ സെക്രട്ടറി ശ്യാം തേക്കടശ്യാം തേക്കട, സംസ്ഥാന ട്രഷറർ ആർ സദാശിവൻ, ജില്ല എക്സിക്യൂട്ടീവ് അംഗവും അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മായ അഴൂർ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സൺ ലക്ഷ്മി പാർവതി, പുലിപ്പാറ ജയകുമാർ, യൂണിയൻ സിറ്റി കമ്മിറ്റി സെക്രട്ടറി ലെനിൻ രാജാജി നഗർ എന്നിവരും പങ്കെടുത്തു.


















