കല്ലമ്പലം: വേനലവധിക്കാലത്തു പ്രദേശത്തെ വിദ്യാർത്ഥികൾക്ക് വീടുകളിൽത്തന്നെ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പരിശീലനം നൽകി കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് മാതൃകയായി.
250 വീടുകളിൽ നിന്നും തെരഞ്ഞെടുത്ത 20 വിദ്യാർത്ഥികളക്കൊണ്ട് ഗ്രോ ബാഗിൽ നിറയ്ക്കേണ്ട മിശ്രിതം കൂട്ടിച്ചേർത്തു അവർക്കു സൗജന്യ നിരക്കിൽ പച്ചക്കറി തൈകളും നൽകി. ഇവരിൽ നിന്നും മികച്ച വിളവ് എടുക്കുന്ന വിദ്യാർത്ഥികളെ ഓണക്കാലത്തു കുട്ടികർഷക അവാർഡ് നൽകി ആദരിക്കുമെന്ന് സൗഹൃദ അസോസിയേഷൻ പ്രസിഡന്റ് ജി. രാധാകൃഷ്ണ കുറുപ്പ് അറിയിച്ചു.
മണമ്പുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. കുഞ്ഞുമോൾ ഗ്രോ ബാഗുകളുടെ വിതരണോദ്ഘാടനം ചെയ്തു. വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.നസീമ ബീവി ഗ്രോ ബാഗ് പച്ചക്കറി കൃഷിയെക്കുറിച്ച് പരിശീലന ക്ലാസ്സ് നൽകി.
ചടങ്ങിൽ സൗഹൃദ സെക്രട്ടറി ഖാലിദ് പനവിള, ഭാരവാഹികളായ സൈനുലബ്ദീൻ സൽസബീൽ, അറഫ റാഫി, സോമശേഖരൻ നായർ, സുനിൽ സാഫല്യം, അജയകുമാർ എന്നിവർ സംസാരിച്ചു.


















