പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്ത് സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ

Jun 5, 2025

seena

കല്ലമ്പലം : ലോക പരിസ്ഥിതി ദിനത്തിൽ നാഷണൽ ഹൈവേയുടെ അരികിൽ 250 മീറ്റർ നീളത്തിൽ ചെടികൾ വെച്ചുപിടിപ്പിച്ചും 100 പേർക്ക് വിയറ്റ്നാം ഏർലി പ്ലാവ് ഉൾപ്പടെയുള്ള ഫലവൃക്ഷ തൈകൾ വിതരണം ചെയ്തും സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ മാതൃകയായി. വൃക്ഷ തൈകളുടെ വിതരണ ഉത്ഘാടനം മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ. നഹാസ് നിർവഹിച്ചു.

കടുവയിൽ കെ. ടി. സി. ടി. സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികളും ഈ പ്രവർത്തിയിൽ പങ്കുചേർന്നു തൈകൾ പരിപാലിച്ചുവരുന്നു. ചടങ്ങിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ പരിസ്ഥിതി സന്ദേശം നൽകുകയും സെക്രട്ടറി ഖാലിദ് പനവിള നന്ദിയും രേഖപ്പെടുത്തി.

cake tower new
LATEST NEWS