മാനസികാരോഗ്യവും ആത്മഹത്യാ പ്രവണതയും:വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ സെമിനാർ “ഓർക്കുക എപ്പോഴും” സംഘടിപ്പിച്ചു

Nov 25, 2026

ആറ്റിങ്ങൽ: ഗവൺമെന്റ് മോഡൽ വി & എച്ച്.എസ്.എസ് ആറ്റിങ്ങലിലെ വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മാനസികാരോഗ്യം, ആത്മഹത്യാ പ്രവണതകൾ എന്നിവ സംബന്ധിച്ച് സെമിനാറും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

പി.ടി.എ പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സർക്കിൾ ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന മാനസിക സമ്മർദങ്ങൾ, ആത്മഹത്യാ പ്രവണതകൾ, അവ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

പി ടി എ വൈസ് പ്രസിഡന്റ്‌ ബാബുരാജീവ്, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശരത്, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജ്യോതിഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് ആവശ്യമായ പിന്തുണയും കരുതലും ഉറപ്പാക്കുന്നതിലും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള ഉത്തരവാദിത്തങ്ങൾ ക്ലാസിൽ വിശദീകരിച്ചു.

വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഹസീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിപിൻ കുമാർ നന്ദിയും രേഖപ്പെടുത്തി.

LATEST NEWS