ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

Sep 28, 2022

seena

തിരുവനന്തപുരം: ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കു വയ്ക്കുന്നവര്‍ പിറ്റേന്ന് നവമിക്ക് എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ് വിശ്വാസം. തുടര്‍ന്നു ദശമി പുലരിയില്‍ പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ഇതാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...