രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷിച്ച് വൈ എൽ എം യു പി എസ്സിൽ

Aug 15, 2022

seena

ആസാദി കാ അമൃത് മഹോത്സവത്തിന്റെ എഴുപത്തിഅഞ്ചാം വാർഷിക വേളയിൽ ഒരു സ്വാതന്ത്ര്യ പുലരി കൂടി പിറന്നിരിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ SS ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ് ശ്രീമതി ബിനു ഷെറിന ടീച്ചർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആസാദി കാ അമൃത് മഹോത്സാവത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം 75 ചിരാതുകൾ തെളിയിച്ചു കൊണ്ട് ഹെഡ്മിസ്ട്രെസ് ശ്രീമതി ബിനു ഷെറിന tr, സ്കൂൾ മാനേജർ ശ്രീ അഡ്വക്കേറ്റ് എ. എ ഹമീദ്സർ,മദർ പി ടി എ പ്രസിഡന്റ്‌ ശ്രീമതി ആമിന എന്നിവരുടെ സാനിധ്യത്തിൽ അധ്യാപകർ, അനധ്യാപകർ,വിദ്യാർഥി പ്രതിനിനിധികൾ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്വാതന്ത്ര്യദിന മാഗസിൻ പ്രകാശനം, പ്രസംഗം, ദേശഭക്തി ഗാനം, സമ്മാനദാനം എന്നിവയോടൊപ്പം രാജ്യത്തിന്റെ പ്രൗഢിയും സംസ്കാരവും വിളിച്ചോതുന്ന വൈവിദ്ധ്യമാർന്ന ഘോഷയാത്രയും സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് ഏവർക്കും സ്റ്റാഫ്‌ സെക്രട്ടറി അൽത്താഫ് സർ നന്ദി അറിയിച്ചു.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...