വർക്കല സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് എൽ.പി സ്കൂൾ.
പോയിന്റ് നേടിയവർ: അനുഗ്രഹ അനിൽ- പ്രസംഗം മലയാളം, സംഘഗാനം, പദ്യം ച്ചൊല്ലൽ തമിഴ്, കന്നഡ തുടങ്ങിയവയ്ക്കും, എവാനിയ എം- മോണോ ആക്ട്, പദ്യം ച്ചൊല്ലൽ ഇംഗ്ലീഷ്, മേരി സെയോനയും അഭിനയഗാനം, മലയാളം, നിമിഷ നിതീഷ് കഥാകഥനത്തിൽ, റിജേഷ്ന ജൂലിയൻ റിജോ പദ്യംച്ചൊല്ലൽ, മലയാളം, അറബിക്, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം എന്നിവയിൽ സിയോണ ജോസും, അഭിനയഗാനം ഇംഗ്ലീഷിൽ സ്റ്റെന എസും 59 പോയിന്റ്കൾ നേടി എൽ പി വിഭാഗത്തിൽ തേർഡ് ഓവറാൾ കരസ്ഥമാക്കുകയായിരുന്നു.
കലോത്സവത്തിൽ ജി എൽ പി ജി എസ് വർക്കല, ജ്യോതി ട്രിനിറ്റി സ്കൂൾ കോവൂർ എന്നീ സ്കൂളുകൾ ഫസ്റ്റ് ഓവറോൾ പങ്കിട്ടപ്പോൾ വർക്കല ശാരദഗിരി, സെക്കൻഡ് ഓവറോൾ എസ് എൻ എം ഇ എച്ച് എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.



















