വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Oct 22, 2025

seena

തൃശൂര്‍: ആദിവാസി വിഭാഗത്തില്‍പ്പെട്ട വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍. വാഴച്ചാല്‍ ഡിവിഷന്‍ പരിധിയിലെ ഷോളയാര്‍ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കോട്ടയം സ്വദേശി പി.പി. ജോണ്‍സനെയാണ് (48) അറസ്റ്റ് ചെയ്തത്.

മലക്കപ്പാറയില്‍ ഈ മാസം ആറിനാണ് കേസിനസ്പദമായ സംഭവം. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വനിതാ വാച്ചറുടെ പരാതിയില്‍ മലക്കപ്പാറ പൊലീസ് ആണ് കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ മുക്കംപുഴയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മലയാറ്റൂര്‍ ഡിവിഷനില്‍നിന്ന് സ്ഥലം മാറി ഷോളയാര്‍ സ്റ്റേഷനില്‍ എത്തിയ ആദ്യ ദിവസം ആയിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് ലീവെടുത്ത് പോയ ജോണ്‍സന്‍ ചൊവ്വാഴ്ച വീണ്ടും ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ മലക്കപ്പാറ എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള കര്‍ശന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

cake tower new
LATEST NEWS
കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല

കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം...

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ നിയമസഭയിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ...