ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മരണം വരെ ജയില്‍ ശിക്ഷ; 4.60 ലക്ഷം രൂപ പിഴ

Apr 9, 2024

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആജീവനാന്ത തടവ് വിധിച്ച് കോടതി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 65 കാരനാണ് കോടതി മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചത്. എറണാകുളം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി.

തോപ്പുംപടി മുണ്ടംവേലി സാന്തോം കോളനി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു ജീവപര്യന്തം കൂടാതെ, 25 വര്‍ഷം അധിക തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 4.60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തോപ്പുംപടിയില്‍ 2018 മെയിലാണ് കേസിന് ആസ്പദമായ കുറ്റകൃത്യം നടന്നത്. അരൂരിലെ വാടക വീട്ടിലേക്ക് പോകാന്‍ ഓട്ടോക്കാശ് ചോദിച്ചാണ് പെണ്‍കുട്ടി പരിചയമുള്ള പ്രതിയെ സമീപിക്കുന്നത്. പ്രതി പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി തോപ്പുംപടിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കോടതി വിധി അനുസരിച്ച്, പ്രതി ആദ്യത്തെ 25 വര്‍ഷം കഠിനതടവ് അനുഭവിക്കുകയും മരണം വരെ ജയിലില്‍ കിടക്കുകയും വേണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതിക്കെതിരെ പള്ളുരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

cake tower new
LATEST NEWS
വകുപ്പ് വിട്ടു കൊടുക്കുന്ന പ്രശ്നമില്ല, വിദ്യാഭ്യാസ വകുപ്പ് പഴയപോലെ ഒന്നാക്കും: കെ എം ഷാജി

വകുപ്പ് വിട്ടു കൊടുക്കുന്ന പ്രശ്നമില്ല, വിദ്യാഭ്യാസ വകുപ്പ് പഴയപോലെ ഒന്നാക്കും: കെ എം ഷാജി

മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്‌നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ്...