ആറ്റിങ്ങല്‍: അവനവഞ്ചേരി സ്വദേശി എസ്.എസ്.ശരത്തിന് 1.40 കോടി രൂപയുടെ ഓവര്‍സീസ് എക്സലന്റ് റിസര്‍ച്ച് സ്കോളര്‍ഷിപ്പ്. ദക്ഷിണകൊറിയയിലെ സിയോളിലുള്ള കൂക്മിന്‍ സര്വ്വകലാശാലയിലേയ്ക്കാണ് ശരത്തിന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഗവേഷണത്തിന് പ്രവേശനം ലഭിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തെ കോഴ്സ് ഫീസ്, ഹോസ്റ്റല്ച്ചെലവ്, ഭക്ഷണം, സ്റ്റൈഫന്റ് എന്നിവയുള്‍പ്പെടെയാണ് 1.40 കോടി രൂപ ലഭിക്കുന്നത്. കൊല്ലം ടി.കെ.എം.എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിജയിച്ച ശരത്ത് ഗാന്ധിനഗര്‍ ഐ.ഐ.ടി.യില്‍ നിന്ന് സമ്മര്‍ റിസര്‍ച്ച് എക്സലന്റ് പുരസ്കാരം നേടിയതാണ് ഗവേഷണരംഗത്തെ വിദേശസ്കോളര്ഷിപ്പിന് വഴി തുറന്നത്. അവനവഞ്ചേരി ടോള്‍മുക്ക് ശാലീനത്തില്‍ ശശിധരന്‍നായര്‍-ഷെര്‍ലി ദമ്പതിമാരുടെ മകനാണ്.

‘ദുരന്തലഹരി’ ബോധവൽക്കരണവുമായി കടമ്പാട്ടുകോണം ഹൈസ്കൂൾ
കല്ലമ്പലം: ലഹരിവിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിലെ എസ്.പി.സി,...