ഷാരോണ്‍ വധക്കേസ്; പൊലീസ് ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചെന്ന് ഗ്രീഷ്മ കോടതിയില്‍

Dec 9, 2022

seena

തിരുവനന്തപുരം: പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന്, ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ കോടതിയില്‍. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ നേരത്ത പൊലീസിനു നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞത്. അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഗ്രീഷ്മയെ റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ആയി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയത്ത് ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞു. തുടര്‍ന്ന് നേരിട്ടു ഹാജരാക്കുകയായിരുന്നു.

ഷാരോണ്‍ വധത്തില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും ഗ്രീഷ്മ പറഞ്ഞു. ഇക്കാര്യം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...