ദീപകിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫ പുറത്തേക്ക് ?, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Feb 9, 2026

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

പ്രതിയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് പൊലീസ് കോടതിയിൽ സമർപ്പിക്കും. തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇന്ന് ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.അതേസമയം, താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സി സി ടി വി ദൃശ്യങ്ങളിലോ ബസിൽ ഉണ്ടായിരുന്ന മറ്റുള്ളവരുടെ മൊഴികളിലോ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബസില്‍ നിന്ന് ഷിംജിത ഏഴു വീഡിയോകള്‍ ചിത്രീകരിച്ചു. ദൃശ്യം പ്രചരിപ്പിച്ചത് വൈറല്‍ ആകാനാണെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരം.

ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിന്‍റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

cake tower new
LATEST NEWS
‘ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്‌ഫോടനം’; സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം

‘ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്‌ഫോടനം’; സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം

ഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നു രാവിലെ 8.33നാണ് വിവിധ പ്രദേശങ്ങളിലെ ഒന്‍പതു...

ബാധ ഒഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം എത്തി, മുറിയിലേക്ക് വിളിച്ചുവരുത്തി 16കാരിക്ക് നേരെ ലൈംഗികാതിക്രമം

ബാധ ഒഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം എത്തി, മുറിയിലേക്ക് വിളിച്ചുവരുത്തി 16കാരിക്ക് നേരെ ലൈംഗികാതിക്രമം

കൊല്ലം: പുത്തൂരില്‍ ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ജ്യോത്സന്റെ ലൈംഗികാതിക്രമം....