സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Sep 6, 2024

seena

കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനു ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

cake tower new
LATEST NEWS
മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, ദാരുണാന്ത്യം

മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, ദാരുണാന്ത്യം

റാഞ്ചി: അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന് വയസുകാരന്‍...