പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; വെടിപൊട്ടിയത് സഹപാഠി കൊണ്ടുവന്ന നാടന്‍ തോക്കില്‍ നിന്ന്

Nov 24, 2026

പാലക്കാട്: പാലക്കാട് തൃത്താല പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയില്‍ സഹപാഠിയുടെ വെടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ക്ലാസിലേക്ക് നാടന്‍ തോക്ക് കൊണ്ടുവന്നത്. ഇതില്‍നിന്നാണ് സഹപാഠിക്ക് വെടിയേറ്റത്.

രാവിലെ 11:45 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് കൊണ്ടുവന്ന നാടന്‍ തോക്ക് സഹപാഠികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് ക്ലാസിൽ തോക്കുമായി എത്തിയത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർഥിക്കാണ് വെടിയേറ്റത്. 3 തവണയാണ് വെടിപൊട്ടിച്ചതെന്നാണ് വിവരം. ഒന്ന് തറയിലും ഒന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് കൊണ്ടത്. വിദ്യാർഥിയുടെ കയ്യിലാണ് വെടിയേറ്റത്. ബുള്ളറ്റ് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് ലഭിക്കുന്ന സൂചന.

LATEST NEWS
വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ആഘോഷങ്ങൾക്ക് തിരിച്ചടി

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ്...

മിഷൻ ചക്കക്കൊമ്പൻ പുരോഗമിക്കുമ്പോഴും ചിന്നക്കനാലിൽ ഒറ്റയാന്റെ വിളയാട്ടം; ഒരേക്കറോളം ഏലക്കൃഷി തകർത്തു

മിഷൻ ചക്കക്കൊമ്പൻ പുരോഗമിക്കുമ്പോഴും ചിന്നക്കനാലിൽ ഒറ്റയാന്റെ വിളയാട്ടം; ഒരേക്കറോളം ഏലക്കൃഷി തകർത്തു

ഇടുക്കി: 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം പുരോഗമിക്കുമ്പോഴും ചിന്നക്കനാലിലെ കൃഷിയിടങ്ങളിൽ ഒറ്റയാന്റെ...