ഷവര്‍മ കഴിച്ചവര്‍ക്കു ഛര്‍ദിയും വയറിളക്കവും; ഹോട്ടല്‍ പൂട്ടാന്‍ നോട്ടീസ്

Jan 7, 2023

seena

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കു ഭക്ഷ്യവിഷബാധ. നെടുങ്കണ്ടത്തെ ഹോട്ടലില്‍നിന്നു ഷവര്‍മ കഴിച്ചതിനു പിന്നാലെ വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്നു ചികിത്സ തേടുകയായിരുന്നു.

ഈ മാസം ഒന്നിനാണ് ഇവര്‍ക്കു ഭക്ഷ്യവിഷബാധയുണ്ടായത്. നെടുങ്കണ്ടത്തെ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഷവര്‍മ കഴിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയ ഹോട്ടല്‍ വൃത്തിഹീനമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പൂട്ടാന്‍ നോട്ടീസ് നല്‍കി.

cake tower new
LATEST NEWS