സൗഹൃദപൂക്കൾ പുരുഷ സ്വയം സഹായ സംഘത്തിന്റെ 2 ആം വാർഷികത്തോടനുബന്ധിച്ച് കിളിമാനൂർ സൈറ്റ് കെയർ കണ്ണാശുപത്രിയും കാരക്കോണം മെഡിക്കൽ കോളേജും ചേർന്ന് സൗജന്യ നേത്ര ചികിത്സയും തിമിരം ശസ്ത്രക്രിയയും നടത്തി. ക്യാമ്പ് കിളിമാനൂർ സബ് ഇൻസ്‌പെക്ടർ വിജിത് കെ. നായർ ഉദ്ഘടനം ചെയ്തു. വാർഡ് മെമ്പർമാരായ അജ്മൽ എൻ എസ്, അജീഷ് ജി. എൽ തുടങ്ങിയവർ സന്നിഹിതരായിരിന്നു. സംഘം പ്രസിഡന്റ് മനു എസ് വി അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘം സെക്രട്ടറി വിനു എ സ്വാഗതം ആശംസിച്ചു.

ക്യാമ്പിൽ പങ്കെടുത്ത നൂറോളം പേർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. അഞ്ചു പേരെ സൗജന്യ ശാസ്ത്രക്രിയയ്ക്കായി കാരക്കോണം മെഡിക്കൽ കോളേജിലോട്ട് കൊണ്ട് പോകുകയും ചെയ്തു. 19 പേരടങ്ങുന്ന പാപ്പാലയിലെ യുവാക്കളാണ് സൗഹൃദപൂക്കൾ എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു പ്രവർത്തിക്കുന്നത്. കിളിമാനൂരിലെ ക്രമസമാധാനം കൃത്യമായി നടപ്പിലാക്കുന്ന സബ് ഇൻസ്‌പെക്ടറെ സംഘം ഭാരവാഹികൾ അനുമോദിച്ചു.


















