വിധി നിർണയ മികവിനും സർവീസ് അറിവിനും കൈത്താങ്ങായി കെ.എ.ടി.എഫ് ശിൽപശാല

Oct 22, 2026

തിരുവനന്തപുരം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണക്കാട് ശ്രീ.ചിത്തിര തിരുനാൾ ഗവ.വി & എച്ച്.എസ് സ്കൂളിൽ ജഡ്ജ്മെന്റ് & സർവീസ് ശിൽപ്പശാല സംഘടിപ്പിച്ചു.

മാപ്പിള കലകളുടെയും അറബിക് കലോത്സവത്തിന്റെയും വിധിനിർണയ രീതികൾ, സർവീസ് സംബന്ധമായ വിഷയങ്ങൾ എന്നിവയിൽ അധ്യാപകർക്ക് കൂടുതൽ അറിവും വ്യക്തതയും നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശിൽപശാല സംഘടിപ്പിച്ചത്. മാപ്പിള കലകളുടെ വിധി നിർണയത്തിലെ മാനദണ്ഡങ്ങൾ, അറബിക് കലോത്സവത്തിലെ മത്സര ഇനങ്ങളുടെ മൂല്യനിർണയ രീതികൾ, വിധികർത്താക്കൾ പാലിക്കേണ്ട ചട്ടങ്ങളും ഉത്തരവാദിത്വങ്ങളും എന്നിവയിലധിഷ്ഠിതമായിരുന്നു ശില്പശാല. അധ്യാപകരുടെ സർവീസ് സംബന്ധമായ സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും വ്യക്തത നൽകുന്ന ചർച്ചകളും ശിൽപശാലയിൽ നടന്നു.

അധ്യാപകരുടെ അക്കാദമിക മികവ് ഉയർത്തുന്നതിനും കലോത്സവ വിധിനിർണയം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും സർവീസ് കാര്യങ്ങളിൽ അവബോധം വളർത്തുന്നതിനും ശിൽപ്പശാല സഹായകമായി.

സംസ്ഥാന ജഡ്ജ്മെന്റ് പാനലിസ്റ്റുകളായ ഹാഷിം ചുനക്കര, അബ്ദുൽ വാഹിദ് വെമ്പായം, അബുൽ ഖൈർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി മാഹിൻ അബൂബക്കർ ശിൽപശാല ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വാർഡ് കൗൺസിലർ സജീന ടീച്ചർ, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ഹലീൽ റഹ്മാൻ, ആർ.എ.ടി.എഫ്. ജില്ല പ്രസിഡണ്ട് എ.അഹ്മദലി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പ്രസിഡണ്ട് എച്ച്.മുജീബ് റഹ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.സക്കരിയ്യ, ട്രഷറർ സുലൈഖ താഴത്ത് പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായ ഷബീർ തിരുവല്ലം, അൻസാറുദ്ദീൻ പാലോട്, ശാബിൻ വള്ളക്കടവ്, അബ്ദു ശുഹൂദ്, നാസർ കരിച്ചാറ, ത്വാഹിറ കണിയാപുരം, അൻസാരി കാട്ടാക്കട, ശൈമ ബാലരാമപുരം, ഹാസിലുദ്ദീൻ അഴീക്കോട്, സെറീന ആറ്റിങ്ങൽ, സജ്ന പിരപ്പൻകോട് ഷാജിലുദ്ദീൻ കിളിമാനൂർ, ഷാഹിദ കമലേശ്വരം, അജാദ്.ഇ.എ, വി.വി.അബ്ദുന്നാസർ, എ.എസ്.നിയാസ് പാറശ്ശാല, റാഷിദ അമ്പലത്തറ, സജീലബീവി, ഷമീൻ ബീമാപ്പളളി, ബി.ഷഫീഖ്, എസ്.സുമയ്യ വെമ്പായം, കെ.ബുഷ്റ കിളിമാനൂർ, എസ്.ഷഹീനബീവി, ഇ.അബ്ദുന്നാസർ, നിഷാദ് വളളക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി.

LATEST NEWS
യാത്രക്കാരുടെ ശ്രദ്ധക്ക്; കേരളത്തില്‍ ആദ്യമായി റെയില്‍വേ സ്‌റ്റേഷനില്‍ ഗെയിമിംഗ്&എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍

യാത്രക്കാരുടെ ശ്രദ്ധക്ക്; കേരളത്തില്‍ ആദ്യമായി റെയില്‍വേ സ്‌റ്റേഷനില്‍ ഗെയിമിംഗ്&എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍

കൊല്ലം: ട്രെയിന്‍ കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് സമയം...

ആലംകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ലഭിച്ചു

ആലംകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ലഭിച്ചു

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ്...