എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നത? വിശദീകരണവുമായി കേന്ദ്രം

Sep 23, 2026

seena

ഡല്‍ഹി: വോട്ടര്‍പട്ടിക ശുദ്ധീകരണ നടപടികള്‍ക്കിടെ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ചിരുന്നെങ്കിലും, രാജ്യവ്യാപകമായി നടപ്പാക്കുന്ന വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണ (എസ്‌ഐആര്‍) നടപടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകകണ്ഠമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍. എസ്‌ഐആര്‍ നടപടി പുരോഗമിക്കവേ, 10 മാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ ഇരുവരും 14 തവണ എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെയും വോട്ടര്‍ ഡേറ്റാബേസ് കൈകാര്യം ചെയ്യുന്നതിന്റെയും ഭാഗമായി, പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ സന്ധുവും ജോഷിയും ആശങ്കകള്‍ ഉന്നയിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, എസ്‌ഐആര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ എല്ലാ തീരുമാനങ്ങളും മുഖ്യ തെഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് രണ്ട് കമ്മിഷണര്‍മാരുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് എടുത്തതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കമ്മീഷന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നിയമവും സുപ്രീംകോടതി വിധിയും പരമാവധി തീരുമാനങ്ങള്‍ ഏകകണ്ഠമായി എടുക്കണമെന്നാണ് വ്യക്തമാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യമായ സാഹചര്യത്തില്‍ ഭൂരിപക്ഷ അഭിപ്രായം പിന്തുടരണമെന്നും നിയമവ്യവസ്ഥ വ്യക്തമാക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. മൂന്ന് അംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്നെ എസ്‌ഐആര്‍ സംബന്ധിച്ച വിഷയങ്ങളില്‍ സന്ധുവും ജോഷിയും പലതവണ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

മൂന്ന് കമ്മിഷണര്‍മാരുടെയും മേല്‍നോട്ടത്തിലാണ് രാജ്യവ്യാപകമായി എസ്‌ഐആര്‍ നടപ്പാക്കുന്നത്. എന്നാല്‍, കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ ഔദ്യോഗികമായി ഇരുവരും എതിര്‍പ്പ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അറിവില്ലാതെ എടുത്ത തീരുമാനങ്ങള്‍ക്കും പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കുമെതിരെയായിരുന്നു ഈ എതിര്‍പ്പുകള്‍. ഒരേ ദിവസം തന്നെ നാല് തവണ ഇത്തരത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകളുടെ പേരിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചിരുന്നു. ബിജെപിയോടും സഖ്യകക്ഷികളോടും രാഷ്ട്രീയമായി യോജിക്കാത്ത വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് നടപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

cake tower new
LATEST NEWS
സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം’; രാധയ്ക്കെതിരെ അംബിക

സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം’; രാധയ്ക്കെതിരെ അംബിക

ചെന്നൈ: നടിയും തന്റെ സഹോദരിയുമായ രാധക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി അംബിക. കഴിഞ്ഞ ദിവസം...