വർക്കല: ശിവഗിരിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 26 മുതല്‍ ഒക്ടോബര്‍ 3 വരെ ശിവഗിരിയില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുടെ രജിസ്ട്രഷന്‍ തുടരുന്നു. കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നവര്‍ക്ക് അരങ്ങേറ്റത്തിനും മറ്റുള്ളവര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ താല്‍പ്പര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കേണ്ടതാണെന്ന് ശിവഗിരി മഠത്തില്‍ നിന്നും അറിയിക്കുന്നു.
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
mob: 9447551499


















