91-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെയാണ് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ് ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്കൂളുകൾക്കാണ് അവധി നൽകിയത്. ശിവഗിരിയിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
‘എന്റെ തെറ്റ്, എന്തുപറ്റിയെന്ന് അറിയില്ല’; മോഹന്‍ലാലിന് വിസ കിട്ടിയില്ല, സിഡ്‌നി ഷോ മാറ്റി വച്ചു; ക്ഷമ ചോദിച്ച് താരം
മോഹന്‍ലാല്‍ പങ്കെടുക്കാനിരുന്ന സിഡ്‌നി ഷോ മാറ്റി വച്ചു. മോഹന്‍ലാലിന് ഓസ്‌ട്രേലിയയിലേക്കുള്ള വിസ...
















