ശിവാലയ ഓട്ടത്തിനൊരുങ്ങി ക്ഷേത്രങ്ങൾ

Feb 9, 2026

നാഗർകോവിൽ: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷത്രങ്ങളിൽ ഭക്തർ ഓടിദർശനം നടത്തുന്ന ശിവാലയ ഓട്ടം 14ന് തുടങ്ങും.

ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായി. 15 നാണ് മഹാശി വരാത്രി.

ശൈവ-വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് ഉള്ളതെന്നും സവി ശേഷതയാണ്. ശിവരാത്രിയുടെ തലേദിവസം മുഞ്ചിറ തിരുമലക്ഷേത്രത്തിൽ നിന്ന് സന്ധ്യാ ദീപാരാധന തൊഴുത ശേഷമാണ് ശിവാലയ ഓട്ടത്തിന് തുടക്കമാകുക.

ഏകദേശം 110 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് തിരുനട്ടാലത്ത്ശങ്കരനാരായണനെ
തൊഴുത് തീർത്ഥാടനം പൂർത്തിയാക്കും. ശിവരാത്രിക്ക് തലേദിവസം ആരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രിയുടെ പിറ്റേദിവസം രാവിലെ പൂർത്തിയാകും.

ശിവാലയ ഓട്ടം ഇങ്ങനെ….

1. കുഴിത്തുറയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യത്തെ ശിവക്ഷേത്രമാ യ തിരുമലയിലെത്താം.

2. അവിടെ നിന്ന് മാർത്താണ്ഡം വഴി15 കിലോമീറ്റർ സഞ്ചരിച്ചാൽ തിക്കുറുശ്ശി മഹാ ദേവ ക്ഷേത്രം,

3.അവിടെ നിന്ന് അരുമന വഴി12 കിലോമീറ്റർ സഞ്ചരിച്ചാൽ തൃപ്പരപ്പ്

4.കുലശേഖരം വഴി 8 കിലോമീറ്റർ പിന്നിട്ട് തിരുനന്തിക്കര. ശിവാലയ ഓട്ടം തുടങ്ങുന്ന ദിവസം രാത്രി ഇവിടെ ഉത്സവത്തിന് കൊടിയേറും.

5. തിരുനന്തിക്കരയിൽ നിന്ന് കുലശേഖരം വഴി 8 കിലോമീറ്റർ താണ്ടി
പൊൻമനയിലെത്താം.

6. പൊൻമനയിയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ച് പന്നിപ്പാകം ക്ഷേത്രം

7.അവിടെ നിന്ന് 6 കിലോമീറ്റർ അകലെ പദ്മനാഭപുരം കോട്ടയ്ക്കകത്താണ് കൽക്കുളം.

8.അവിടെ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ മേലാങ്കോട്

9. മേലാങ്കോട്ടു നിന്ന് 5 കിലോമീറ്റർ അകലെയാണ് തിരുവിടയ്ക്കോട്

10.അവിടെ നിന്ന് 9 കിലോമീറ്റർ ദൂരെയാണ് തിരുവിതാംകോട്

11. തുടർന്ന് 9 കിലോമീറ്റർ പിന്നിട്ടാൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് പുനരു ദ്ധാരണം ചെയ്ത തൃപ്പന്നിയോട്ക്ഷേത്രം

12.അവിടെ നിന്നു 4 കിലോ മീറ്റർ ഉള്ളിലാണ് തിരുനട്ടാലം ക്ഷേത്രം

cake tower new
LATEST NEWS