കേരള ഖരമാലിന്യ മാനേജ്‌മെന്റ് പ്രോജക്ടിൽ 32 ഒഴിവുകൾ, ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

Feb 9, 2026

seena

കേരള ഖരമാലിന്യ മാനേജ്‌മെന്റ് പ്രോജക്ടിൽ (KSWMP) നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലവിൽ നാല് തസ്തികകളിലായി 21 ഒഴിവുകളാണ് ഉള്ളത്. പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം 32 ആണ്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ മാനേജ്‌മെന്റ് (SWM) നായി ലോകബാങ്ക് ധനസഹായത്തോടെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന സംരംഭമാണ് കേരള ഖരമാലിന്യ മാനേജ്‌മെന്റ് പ്രോജക്ട് (KSWMP).

കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന് (KSWMP) വേണ്ടി, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) ആണ് ഈ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ / SWM എൻജിനീയർ,സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എൻജിനീയർ,സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട്,എൻവയോൺമെന്റ് എൻജിനിയർ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്.

യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സിഎംഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

cake tower new
LATEST NEWS
അഞ്ചു വര്‍ഷം vs മൂന്നു വര്‍ഷം; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ അഞ്ചുലക്ഷം രൂപ ഇട്ടാല്‍ കൂടുതല്‍ നേട്ടം എവിടെ?

അഞ്ചു വര്‍ഷം vs മൂന്നു വര്‍ഷം; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ അഞ്ചുലക്ഷം രൂപ ഇട്ടാല്‍ കൂടുതല്‍ നേട്ടം എവിടെ?

പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ ലഘു സമ്പാദ്യ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ് സ്‌കീം. ബാങ്ക് എഫ്ഡിയുമായി...

സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ്‌ മരിച്ചു. ജ്യേഷ്‌ഠൻ പരിക്കുകളോടെ ചികിത്സയിൽ

സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ്‌ മരിച്ചു. ജ്യേഷ്‌ഠൻ പരിക്കുകളോടെ ചികിത്സയിൽ

നെടുമങ്ങാട് മണക്കോട് ശ്രീകല വിലാസത്തിൽ ആർ എസ് സുരാജാണ്‌ (20) മരിച്ചത്. ആർ എസ് രാഹുലാണ് (23)...