മേഘാലയയെ തൂക്കിയെറിഞ്ഞു! കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ

Jan 29, 2026

ദിസ്പുർ: മേഘാലയയെ തകർത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് കേരളം ജയിച്ചു കയറിയത്. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. കേരളത്തിനായി മുഹമ്മദ് സിനാൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ എന്നിവരാണ് വല ചലിപ്പിച്ചത്.

കളി തുടങ്ങി 37ാം മിനിറ്റിൽ കേരളം ലീഡെടുത്തു. മുഹമ്മദ് സിനാനാണ് ​ഗോൾ സമ്മാനിച്ചത്. ഫ്രീകിക്കിൽ നിന്നാണ് ​ഗോൾ വഴി തെളിഞ്ഞത്. കിക്കെടുത്ത വി അർജുൻ ബോക്സിനുള്ളിൽ കാത്തു നിന്ന സിനാനിലേക്ക് പന്തെത്തിച്ചു. താരം ഹെഡ്ഡറിലൂടെ ​പന്ത് വലയിലിട്ടു. പിന്നീട് രണ്ട് ​ഗോളുകളും വന്നത് രണ്ടാം പകുതിയിൽ. 79ാം മിനിറ്റിൽ ഇടതു വിങിൽ നിന്നു ജി സഞ്ജുവിന്റെ പാസ്. റിയാസ് അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. പിന്നീട് ആറ് മിനിറ്റിനുള്ളിൽ മൂന്നാം ​ഗോളും വന്നു. 85ാം മിനിറ്റിൽ ബോക്സിൽ വച്ച് ദിൽഷാ​ദിന്റെ കാലിൽ തട്ടി പന്ത് നേരെ അജ്സലിലേക്ക്. താരത്തിന്റെ ഷോട്ട് കൃത്യം വലയിൽ.

മറുഭാ​ഗത്ത് ​ഗോൾ മടക്കാനുള്ള ശ്രമം മേഘാലയ നടത്തുന്നുണ്ടായിരുന്നു. എന്നാൽ കേരളം പ്രതിരോധം കടുപ്പിച്ച് അതെല്ലാം വിഫലമാക്കി.

cake tower new
LATEST NEWS

സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍...

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം

പത്തനംതിട്ട: സ്വകാര്യ ബസ് മേഖലയിലെ വരുമാന പ്രതിസന്ധി പുതിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക്...