വനിതാ ടി20യിലെ ‘അതിവേഗ ഫിഫ്റ്റി’ റെക്കോര്‍ഡില്‍ ലോറയും

Dec 29, 2025

seena

അലെക്‌സാന്ദ്ര: വനിതാ ടി20യിലെ അതിവേഗ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡിനു പുതിയൊരു അവകാശി കൂടി. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഓസ്‌ട്രേലിയയുടെ ലോറ ഹാരിസാണ് റെക്കോര്‍ഡിനൊപ്പമെത്തിയത്. 15 പന്തുകളില്‍ 50 അടിച്ചാണ് താരത്തിന്റെ താരത്തിന്റെ നേട്ടം. 2022ല്‍ വാര്‍വിക്‌ഷെയര്‍ താരം മേരി കെല്ലി 15 പന്തില്‍ 50 തികച്ചിരുന്നു.

ന്യൂസിലന്‍ഡിലെ ആഭ്യന്തര പോരാട്ടമായ വനിതാ സൂപ്പര്‍ സ്മാഷ് മത്സരത്തിലാണ് ഓസീസ് താരത്തിന്റെ റെക്കോര്‍ഡ് ബാറ്റിങ്. ഒട്ടാ​ഗോ സ്പാർക്സ് വനിതാ ടീം താരമായ ലോറ കാൻഡർബെറി മജീഷ്യൻസ് വനിതകള്‍ക്കെതിരെയാണ് മിന്നും ബാറ്റിങ് പുറത്തെടുത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്‍ഡര്‍ബെറി നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് കണ്ടെത്തിയത്. ഒട്ടാഗോ ലോറയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെറും 14.5 ഓവറില്‍ 146 അടിച്ച് ജയം സ്വന്തമാക്കി.

നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തിയ ലോറ 6 ഫോറും 4 സിക്‌സും സഹിതമാണ് അതിവേഗം അര്‍ധ ശതകത്തിലെത്തിയത്. താരം 17 പന്തില്‍ 52 റണ്‍സുമായി പുറത്തായി. മാന്‍ ഓഫ് ദി മാച്ചും ലോറയാണ്. നേരത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ട് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് ലോറ ഹാരിസ്.

cake tower new
LATEST NEWS
മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ്...

ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ...