വമ്പന്‍ അട്ടിമറി; ബ്രസീലിനെ തകര്‍ത്ത് ഇസ്രായേല്‍ അണ്ടര്‍ 20 ലോകകപ്പ് സെമിയില്‍

Jun 4, 2023

seena

ബ്യൂണസ് അയേഴ്‌സ്: അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളില്‍ വന്‍ അട്ടിമറി വിജയവുമായി ഇസ്രായേല്‍. കരുത്തരായ ബ്രസീലിനെയാണ് ഇസ്രായേല്‍ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇസ്രായേലിന്റെ വിജയം. രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീലിന്റെ തോല്‍വി. എക്‌സ്ട്രാ ടൈമിലായിരുന്നു വിജയം ഉറപ്പിച്ച ഗോള്‍ പിറന്നത്. ദോര്‍ ഡേവിഡ് ദര്‍ഗെമന്‍ ആണ് ഇസ്രായേലിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ 56-ാം മിനുട്ടില്‍ മാര്‍കോസ് ലിയാന്‍ഡ്രോയിലൂടെ ബ്രസീല്‍ മുന്നിലെത്തി. 60-ാം മിനുട്ടില്‍ അനാന്‍ ഖലൈലിയിലൂടെ ഇസ്രായേല്‍ ഒപ്പമെത്തി. മത്സരത്തിന്റെ അധികസമയത്ത്, 91-ാം മിനുട്ടില്‍ മതേവൂസ് നാസിമെന്റോയിലൂടെ ബ്രസീല്‍ ലീഡ് നേടി.
പൊരുതിക്കളിച്ച ഇസ്രായേല്‍ രണ്ടു മിനുട്ടിനകം സമനില പിടിച്ചു. ഹംസ ഷിബ്ലിയാണ് ഇസ്രായേലിനു വേണ്ടി ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമിലാണ് ബ്രസീലിന് പുറത്തേക്കുള്ള വഴി കാണിച്ച് ദര്‍ഗെമന്റെ വിജയഗോള്‍. കാനറികളെ തോല്‍പ്പിച്ച് ഇസ്രായേല്‍ സെമിയില്‍ കടന്നു.

ഇറ്റലിയും സെമിയില്‍ കടന്നിട്ടുണ്ട്. കൊളംബിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. ഇന്നു നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നൈജീരിയ- ദക്ഷിണ കൊറിയയെയും, ഉറുഗ്വെ- അമേരിക്കയെയും നേരിടും. അര്‍ജന്റീന നേരത്തെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായിരുന്നു.

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....