എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടിയായി പരിഗണിക്കും

Oct 8, 2021

തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടിയായി പരിഗണിക്കാമെന്ന പുതിയ തീരുമാനവുമായി കേരള സര്‍ക്കാര്‍. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് മറ്റ് വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍/തഹസില്‍ദാര്‍ നല്‍കുന്ന ജാതിസര്‍ട്ടിഫിക്കറ്റിനു പകരമായുള്ള അടിസ്ഥാനരേഖയായി പരിഗണിക്കും.

അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെയോ അവരിലൊരാളുടെയോ എസ്.എസ്.എല്‍.സി. ബുക്ക് അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതിയും തെളിവായി പരിഗണിക്കും.

അതേ സമയം ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനോടൊപ്പം സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹസര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിനുപകരമുള്ള രേഖയായും സ്വീകരിക്കും. ഇതോടൊപ്പം വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുകയും സത്യവാങ്മൂലവും നിഷ്‌കര്‍ഷിക്കുകയും ചെയ്യും.

cake tower new
LATEST NEWS
ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ: മെയ്‌ 21 ന് ആറ്റിങ്ങൽ പൂവൻ പാറ അൽ-ഹാജ ഹോട്ടലിന് സമീപം വച്ച് ആറ്റിങ്ങലിൽ പ്രവർത്തിച്ചു...

ഒരു കോടിയുടെ ഒന്നാം സമ്മാനം കായംകുളത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഒന്നാം സമ്മാനം കായംകുളത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കായംകുളത്ത് വിറ്റ...