ബാറില്‍ യുവാവിനെ കുത്തിയത് വൈന്‍ ഗ്ലാസ് കൊണ്ട്, യുവതിക്കെതിരെ കേസ്

Jun 29, 2025

seena

കൊച്ചി: കതൃക്കടവിലെ ബാറില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ്. ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയ്‌ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അതേസമയം തനിക്ക് നേരെ നടത്തിയ ലൈംഗികാതിക്രമമാണ് പ്രകോപനത്തിന് കാരണമെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെയും കേസ് എടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാന്‍ഷന്‍ ഹോട്ടലിന്റെ മില്ലേനിയല്‍ ബാറില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. യുവതി വൈന്‍ ഗ്ലാസ് ഉപയോഗിച്ച് പിന്നില്‍ നിന്ന തൊടുപുഴ സ്വദേശി ബഷീറിനെ കുത്തുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ ചെവിക്ക് പിറകില്‍ നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് യുവതി മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു.

ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയാണ് സംഭവം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും ഈ കേസുമായി ബന്ധമില്ല. രണ്ടുപേര്‍ തമ്മിലാണ് പ്രശ്‌നം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ പരാതിയൊന്നുമില്ലെന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ ഗൗരവം കണക്കിലെടുത്ത് കേസുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

cake tower new
LATEST NEWS
ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ എം. എസ്. അധ്യക്ഷത വഹിച്ച സമ്മേളനം INTUC യുടെ സംസ്ഥാന പ്രസിഡന്റ് ആർ....

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

സൂര്യ നായകനായെത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസി'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ....