മദ്യപാനത്തെ ചൊല്ലി തർക്കം; ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

Aug 31, 2024

seena

കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു. കൂടരഞ്ഞി പൂവാറൻതോടിലാണ് ദാരുണ സംഭവം. ബിജു എന്ന ജോൺ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തി കൊന്നത്.

ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജോണിനെ കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുകയായിരുന്ന ക്രിസ്റ്റിയെ ജോൺ കത്തി കൊണ്ടു നെഞ്ചിൽ കുത്തിയാണ് കൊന്നത്. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...