ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് ജീവനൊടുക്കി

Oct 26, 2023

seena

പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട കീഴ്‌വായ്പൂരിലാണ് സംഭവം. മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് വേണുക്കുട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS
കിഴുവിലം കുഴിമൺകാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പതിനാറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

കിഴുവിലം കുഴിമൺകാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പതിനാറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

കിഴുവിലം കുഴിമൺകാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ആഗസ്റ്റ് പതിമൂന്നാം തീയതി മുതൽ ഇരുപതാം തീയതി വരെ...