മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി; സിസിടിവി ദൃശ്യം പുറത്ത്

Nov 1, 2024

seena

മലപ്പുറം: മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. പഠനമുറിയില്‍ വെച്ച് പഠിക്കുകയായിരുന്ന സഹപാഠിയെ പതിനാറുകാരന്‍ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം.

അപ്രതീക്ഷിത ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ വയറിനും മുതുകിനും കുത്തേറ്റിട്ടുണ്ട്. ജീവനക്കാരും മറ്റ് കുട്ടികളും എത്തിയാണ് വിദ്യാര്‍ത്ഥിയെ രക്ഷിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. കുത്തിയശേഷം ആക്രമിച്ച വിദ്യാര്‍ത്ഥി ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS
‘സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം; സമൂഹത്തിന്റെ കരുതൽ വേണ്ടവർക്കെല്ലാം വലിയ തിരിച്ചടി’

‘സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം; സമൂഹത്തിന്റെ കരുതൽ വേണ്ടവർക്കെല്ലാം വലിയ തിരിച്ചടി’

തിരുവനന്തപുരം: സഹകരണബാങ്ക് വഴി ​ഗുണഭോക്താക്കളുടെ കൈവശം ക്ഷേമപെൻഷൻ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞ...

അഷ്ടമിരോഹിണി അപ്പം വഴിപാടിന് മുൻകൂട്ടി ബുക്ക് ചെയ്യാം; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് ഗുരുവായൂർ ദേവസ്വം

അഷ്ടമിരോഹിണി അപ്പം വഴിപാടിന് മുൻകൂട്ടി ബുക്ക് ചെയ്യാം; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷങ്ങളോട് അനുബന്ധിച്ച് ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഏറ്റവും...

ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറിയ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു

ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറിയ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന മെയിൽ വാർഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ...