കണ്ണൂരില്‍ ബാറില്‍ വാക്കുതര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

Jul 14, 2023

seena

കണ്ണൂര്‍: കണ്ണൂരില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു. ചിറക്കല്‍ കീരിയാടു ബുഖാരി മസ്ജിദിനു സമീപം തോട്ടോന്‍ മുസ്തഫയുടെ മകന്‍ ടി പി റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കാട്ടാമ്പള്ളി കൈരളി ബാറിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ടു വയറിനു കുത്തേല്‍ക്കുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്ന ആള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഒറ്റയ്ക്കു മദ്യപിക്കുകയായിരുന്ന റിയാസിനെ അന്വേഷിച്ചു പ്രതിയെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി ബാറിലെത്തുകയും വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും മയ്യില്‍ പൊലീസ് പറഞ്ഞു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....