ഭര്‍ത്താവ് പുറത്തിറങ്ങി; ഭാര്യയും കുഞ്ഞുമിരുന്ന കാർ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Aug 13, 2022

seena

ചോറ്റാനിക്കര: ഭാര്യയെയും കുഞ്ഞിനെയും കാറിലിരുത്തി ഭക്ഷണം വാങ്ങാന്‍ ഭര്‍ത്താവ് പോയ സമയം കാര്‍ തട്ടിയെടുത്ത് പാഞ്ഞ് അപകടമുണ്ടാക്കിയ ആള്‍ അറസ്റ്റില്‍. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ വീട്ടില്‍ ആഷ്ലിയെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ ചോറ്റാനിക്കരയിലെ തട്ടുകടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പ്രതി തട്ടിയെടുത്തത്.

ഭാര്യയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും കാറിലിരുത്തി സമീപത്തെ ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് ആഷ്ലി ഓടി വന്ന് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോയത്. അരക്കിലോമീറ്ററോളം പോയ കാര്‍ ഒരു പെട്ടിക്കടയ്ക്ക് സമീപം നിന്നയാളെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലും പോസ്റ്റിലും ഇടിച്ചു. പിന്നീട് സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചാണ് നിന്നത്.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...