സീരിയൽ നടിയുടെ നേർക്ക് തെരുവ് നായയുടെ ആക്രമണം

Sep 16, 2022

seena

തിരുവനന്തപുരം: സീരിയൽ നടിയുടെ കൈ തെരുവ് നായ കടിച്ച് മുറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ സ്വദേശിനി ശാന്തയെയാണ് തെരുവ് നായ ആക്രമിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെയായിരുന്നു സംഭവം.

ഇന്നലെയാണ് ശാന്തയ്‌ക്ക് തെരുവ് നായയുടെ കടിയേറ്റത്. ആക്രമണത്തിൽ ശാന്തയുടെ കൈയ്‌ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വലതു കൈയാണ് നായ കടിച്ച് പറിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശാന്ത. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകിവരികയാണ്. ഭരതന്നൂർ മാർക്കറ്റിലും ജംഗ്ഷനിലും അലഞ്ഞ് തിരിയുന്ന നായ്‌ക്കൾക്കാണ് ഇവർ ഭക്ഷണം നൽകാറുള്ളത്. ഏകദേശം 50 ഓളം തെരുവ് നായ്‌ക്കളാണ് ഇവിടെ അലഞ്ഞു തിരിയുന്നത്.

cake tower new
LATEST NEWS
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

തൃശൂര്‍: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍....

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ ശീട്ടാക്കിയത് 430...