മണ്ണെണ്ണ ഉള്ളിൽച്ചെന്നു പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Mar 22, 2023

seena

കാസർക്കോട്: മണ്ണെണ്ണ വയറ്റിലെത്തിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കാസർക്കോട് ചെർക്കളയിലാണ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചത്.
പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെഎം ഫമീനയുടെയും മകൻ എംഎ ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്‌.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥത അനുഭവിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന രസതന്ത്രം ഉൾപ്പെടെ നാല് പരീക്ഷ എഴുതിയിരുന്നു. സഹോദരങ്ങൾ: അഫീല, ഫാത്തിമ (ആറാംതരം വിദ്യാർത്ഥിനി, നായന്മാർമൂല ടിഐഎച്ച്എസ് സ്കൂൾ).

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...