ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നഴ്സിങ് വിദ്യാർഥിനി മരിച്ചു

Nov 16, 2024

seena

പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം.

ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ: അഖിൽ സജീവ്.

cake tower new
LATEST NEWS
പി ഭാരതി (75) അന്തരിച്ചു

പി ഭാരതി (75) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് നെടിയവിളവീട്ടിൽ പി ഭാരതി (75) അന്തരിച്ചു. ഭർത്താവ്: എ ഭാസ്കരൻ...