കണ്ണൂർ വെള്ളാട് ആശാൻകവല തലക്കല്ലിൽ ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണ് യുവാവ് മരണപ്പെട്ടു. തലക്കൽ സ്വദേശിയായ സി.ബി. റിജുവാണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വീട്ടിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയർ പൊട്ടി നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ റിജു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച റിജുവിനെതിരെ മോഷണക്കേസിൽ പോലീസ് കേസെടുത്തിരുന്നു. കേസിലകപ്പെട്ടതിലുള്ള കടുത്ത മാനസിക വിഷമവും സമൂഹത്തെ നേരിടാനുള്ള ഭയവുമാണ് ഈ ഘട്ടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






















