ആറ്റിങ്ങലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രവർത്തിക്കുന്ന വെബ്കോ ഔട്ട് ലെറ്റിന്റെ എതിർവശമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്കു ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ പോലീസ് അനുനയിപ്പിച്ചു രക്ഷപെടുത്തി. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആത്മഹത്യശ്രമം നടത്തിയന് യുവാവിനെതിരെ ആറ്റിങ്ങൽ പോലീസ് കേസെടുത്തു.
ആദ്യ ബലപരീക്ഷണത്തില്‍ യുഡിഎഫിന് തിരിച്ചടി, നേട്ടമുണ്ടാക്കി എല്‍ഡിഎഫ്
തിരുവനന്തപുരം: വി ഡി സതീശന് സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍...

















